---
title: "അനധികൃത ചെങ്കൽ ഖനനം, വള്ള്യായി നവോദയക്കുന്നിൽ റെയ്ഡ് ; രണ്ട് ലോറികളും, ജെസിബിയും പിടിയിൽ"
english_title: "Illegal redstone mining, raid at Vallyai Navodayakun; Both the lorries, JCB and Pt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159555/Illegal redstone mining, raid at Vallyai Navodayakun; Both the lorries, JCB and Pt"
published_at: "2023-11-04T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65467677af7f8_IMG-20231104-WA0092.jpg"
keywords: []
---

# അനധികൃത ചെങ്കൽ ഖനനം, വള്ള്യായി നവോദയക്കുന്നിൽ റെയ്ഡ് ; രണ്ട് ലോറികളും, ജെസിബിയും പിടിയിൽ

> **Lead Summary:** അനധികൃത ചെങ്കൽ ഖനനം, വള്ള്യായി നവോദയക്കുന്നിൽ റെയ്ഡ് ; രണ്ട് ലോറികളും, ജെസിബിയും പിടിയിൽ

## Article Content

അനധികൃത ചെങ്കൽ ഖനനം, വള്ള്യായി നവോദയക്കുന്നിൽ റെയ്ഡ് ; രണ്ട് ലോറികളും, ജെസിബിയും പിടിയിൽ

താലൂക്ക് സ്ക്വാഡ് മൊകേരി വില്ലേജിൽ പ്പെട്ട നവോദയ കുന്നിന്റെ ഭാഗത്തു നടത്തിയ റെയ്ഡിൽ  അനധികൃത ചെങ്കൽ ഖനനം നടത്തിയ ചെങ്കൽ പണയിൽ നിന്നും രണ്ടു ലോറികളും , ഒരു ജെ.സി.ബിയും കസ്റ്റഡിൽ എടുത്തു.

ലോറികൾ കുത്തുപറമ്പ് വില്ലേജ് ഓഫിസിലേക്കും, ജെ.സി.ബി. തലശ്ശേരി താലൂക്ക് ഓഫിസിലേക്കും മാറ്റി. റെയ്ഡ് നടത്തിയ സ്ക്വാഡിൽ എ.കെ. നുറുദ്ദീൻ.ഡി.ടി, രാജേഷ് ജെ.എസ്, ക്ലാർകുമാരായ നിധീഷ് , ഷാരോൺ  എന്നിവരാണുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159555/Illegal redstone mining, raid at Vallyai Navodayakun; Both the lorries, JCB and Pt)